ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1795 തിരുവിതാംകൂÀ ബ്രിട്ടീഷ് അധീനതയില്‍പ്പെട്ടതിനുശേഷമാണ് കൃഷിക്കാരന് ഭൂമിയില്‍ ഉണ്ടായിരുന്ന അവകാശം പാടെ തകര്‍ക്കപ്പെട്ടത്. എന്നിട്ടും തിരുവിതാംകൂറിലെ 75% ഭൂമിയും പണ്ടാരംവകയായിരുന്നു. എന്നാല്‍ നെല്ലിക്കുഴി പഞ്ചായത്തിലെ ഭൂമിയില്‍ 75%വും ജന്‍മികളുടെ വകയായിരുന്നുവെന്നത് വിരോധാഭാസമായി നിലനിന്നിരുന്നു. .20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ചെറുവട്ടൂര്‍ പ്രദേശത്തും ഓലിപ്പാറയിലും കര്‍ഷക സംഘത്തിന്റേയും പുരോഗമന പ്രസ്ഥാനത്തിന്റേയും നേത്യത്വത്തില്‍ നടന്ന കൃഷിക്കാരുടെ പ്രക്ഷോഭണങ്ങള്‍ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. പാട്ടവ്യവസ്ഥയ്ക്കെതിരെ പഞ്ചായത്തിലുടനീളം ദരിദ്ര കര്‍ഷകരുടെയും കുടിയാന്‍മാരുടേയും വീറുറ്റ പോരാട്ടം നടക്കുകയുണ്ടായി. ജാതിക്കും അനാചാരങ്ങള്‍ക്കും എതിരായി ഹിന്ദു മിഷന്‍ ഈ രംഗത്ത് പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. കൈവശവകാശക്കാരെ ഒഴിപ്പിക്കുന്നത് നിരോധിക്കുന്ന 1957-ലെ ഓര്‍ഡിനസും തുടര്‍ന്നുണ്ടായ ഭൂനിയമവും വഴി ഭൂമി ലഭിച്ച ചെറുകിട കര്‍ഷകരാണ് ഈ പഞ്ചായത്തിലുള്ളത്. 1970-കളില്‍ പഞ്ചായത്തിന്റെ ഇതര ഭാഗങ്ങളില്‍ ഒഴിപ്പിക്കലിനെതിരെ കൂടുതല്‍ സംഘടിതമായ ശ്രമങ്ങള്‍ നടത്താന്‍ കഴിഞ്ഞതും കര്‍ഷകര്‍ക്ക് കൈവശാവകാശം ലഭിച്ചതും കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലാണ്. ഇവിടെ ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തനമാരംഭിച്ചത് ചെത്തുതൊഴിലാളികളാണ്. 1960-ലാണ് കള്ളുചെത്തു തൊഴിലാളി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. ബീഡി തൊഴിലാളികള്‍ 1969-ലും കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണതൊഴിലാളികള്‍, തീപ്പെട്ടി കമ്പനി തൊഴിലാളികള്‍, കരിങ്കല്‍ ക്വാറി തൊഴിലാളികള്‍, അറക്കമില്‍ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നീ ജനവിഭാഗങ്ങള്‍ 1970-കളിലും വര്‍ഗ്ഗ സംഘടനകള്‍ക്ക് രൂപം നല്‍കി. 1957-ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് കുടിലുകളെ കെട്ടിടനികുതിയില്‍ നിന്നാഴിവാക്കുന്ന ആനുകൂല്യം നടപ്പിലാക്കിയപ്പോള്‍ 1955-മുതല്‍ തന്നെ ഈ ആനുകൂല്യം പഞ്ചായത്ത് പ്രദേശത്ത് നടപ്പിലാക്കുകയുണ്ടായി. ആരോഗ്യരംഗത്ത് 1953-ല്‍ സ്ഥാപിച്ച ആയുര്‍വേദ ആശുപത്രിയും അലോപ്പതി ഡിസ്പെന്‍സറിയും മാത്രമാണ് എടുത്തുപറയേണ്ട സ്ഥാപനങ്ങള്‍. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഈ പഞ്ചായത്തില്‍ 1950-കളില്‍ 85% പേരും നിരക്ഷരായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏക ഗതാഗതമാര്‍ഗ്ഗം തൃക്കാരിയൂര്‍ മൂവാറ്റുപുഴ കമ്പോളങ്ങളെ ബന്ധിപ്പിച്ച പെഴാക്കപ്പിള്ളി റോഡ് ആയിരുന്നു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് ആലുവ-മൂന്നാര്‍ റോഡാണ്. ഏകദേശം പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ് ഈ പഞ്ചായത്ത്. 1932ല്‍ സ്ഥാപിച്ച എല്‍.പി.എസ്.തൃക്കാരിയൂര്‍ ആണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം. ഉന്നത വിദ്യാഭ്യാസത്തിനായി സമീപ പട്ടണങ്ങളിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളേയും കോതമംഗലം എഞ്ചിനീയറിംഗ് കോളേജിനെയുമാണ് ആശ്രയിക്കുന്നത്. അതിപ്രാചീനവും സമ്പന്നവുമായ സാംസ്കാരിക പാരമ്പര്യമാണ് ഈ പഞ്ചായത്തിനുള്ളത്. ബൌദ്ധര്‍ അന്തിമമായി പരാജയപ്പെട്ടത് തൃക്കാരിയൂര്‍ വച്ചാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. സാംസ്ക്കാരിക ചരിത്രത്തിന്റെ രൂപം ബ്രാഹ്മണ-ബൌദ്ധമതങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു. കല്ലില്‍ ക്ഷേത്രത്തിന്റെ സാമീപ്യം ഈ പ്രദേശത്ത് ജൈനമതാനുയായികളുടെ ആദ്യകാല സാന്നിധ്യവും സ്വാധീനവും സൂചിപ്പിക്കുന്നു. ഇവിടെ ചവളര്‍ സമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ ഉണ്ട്. ചോളര്‍ എന്നത് ചവളര്‍ ആയിത്തീര്‍ന്നതാണെന്ന് പറയുന്നു. 1795-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് തിരുവിതാംകൂറിന്റെ മേല്‍ക്കോയ്മ കൈവന്നപ്പോÄ മുമ്പ് നിലനിന്നിരുന്ന കാര്‍ഷിക മര്യാദ തകര്‍ക്കപ്പെട്ടു. തുടര്‍ന്നു ജാതി, ജന്മി-നാടുവാഴി മേധാവിത്വം നടമാടി. കോട്ടയ്ക്കകം ജന്മി (കര്‍ത്താക്കന്‍മാര്‍)കളുടെ പരാക്രമങ്ങളും, എതിരായ ചെറുത്തുനില്‍പ്പു പരിശ്രമങ്ങളും ചരിത്രമാണ്. തൃക്കാരിയൂര്‍ മഹാദേവര്‍ ക്ഷേത്രം, മേതല മുഹ്യുദ്ദീന്‍ പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ മാത്രമല്ല അതിപ്രാചീന ചരിത്രം ഉറങ്ങിക്കിടക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണ്.