അഴിമതി രഹിത ജനപക്ഷഭരണ സംവിധാനത്തിന്റെയും ജനാഭിമുഖ്യ സമീപനത്തിന്റെയും തൊഴിൽ നൈപുണ്യമുള്ള ജീവനക്കാരുടെയും കൂട്ടായ്മയിലൂടെ നവീനവും ജനസൗഹൃദവുമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങൾ പരമാവധി വേഗത്തിൽ നൽകി ജനങ്ങളുടെ സമ്പൂർണ്ണ തൃപ്തിയും സഹകരണവും ഉറപ്പുവരുത്താൻ കഴിയുന്ന വിധത്തിൽ കുറ്റമറ്റ സമ്പൂർണ്ണ ഗുണമേന്മാ സംവിധാനം രൂപപ്പെടുത്തുക. പ്രസ്തുത സംവിധാനം തുടർച്ചയായ വിലയിരുത്തലുകൾക്ക് വിധേയമാക്കി മെച്ചപ്പെടുത്തി നിലനിർത്തുക.
കാഴ്ചപ്പാട് (VISION)
നെല്ലിക്കുഴിയുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനം സാധ്യമാക്കുംവിധം മെച്ചപ്പെട്ട സേവന പ്രദാന പരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുവാൻ നെല്ലിക്കുഴി മോഡൽ പ്രവർത്തനങ്ങളിലൂടെ നാടിന് സംഭാവന ചെയ്യുന്ന ജനസൗഹൃദ പഞ്ചായത്തായി നിലകൊള്ളുക.
ജനപങ്കാളിത്തം • സുതാര്യ ഭരണം • ഗുണമേന്മയുള്ള സേവനം • സമഗ്ര വികസനം