ബഡ്ജറ്റ് 2026-2027
ബഡ്ജറ്റ് 2026-2027
"ആരോഗ്യ ശുചിത്വ നെല്ലിക്കുഴി" എന്ന ആശയം മുൻനിർത്തി വികസനവും സാമൂഹ്യ ക്ഷേമവും ലക്ഷ്യമാക്കി തയ്യാറാക്കിയ ജനകീയ ബജറ്റ്.
ആരോഗ്യ ശുചിത്വ നെല്ലിക്കുഴി
2026-27 സാമ്പത്തിക വർഷത്തിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത് “ആരോഗ്യ ശുചിത്വ നെല്ലിക്കുഴി” എന്ന ആശയമാണ്.
ആരോഗ്യ സംരക്ഷണത്തിനും ശുചിത്വത്തിനും ഒരുപോലെ പ്രാധാന്യം നൽകി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന സന്ദേശം പ്രചരിപ്പിച്ച് ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും.
സാമ്പത്തിക സംഗ്രഹം
പ്രാരംഭ ബാക്കി
₹1.52 Cr
പ്രതീക്ഷിത വരവ്
₹52.79 Cr
ആകെ വരവ്
₹54.31 Cr
ആകെ ചെലവ്
₹52.44 Cr
നീക്കിയിരിപ്പ്
₹1.87 Cr
ലൈഫ് മിഷൻ ഭവന പദ്ധതി
ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കുന്നതിനായി ₹10.53 കോടി ലൈഫ് മിഷൻ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നു.
സാമൂഹ്യ ക്ഷേമ പദ്ധതികൾ
- വനിതാ ഘടക പദ്ധതി : ₹42.32 ലക്ഷം
- കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ : ₹21.16 ലക്ഷം
- വയോജന ക്ഷേമം : ₹21.16 ലക്ഷം
- യുവജനക്ഷേമം : പ്രത്യേക പരിഗണന
- കലാ-കായിക മേഖല : വികസന പദ്ധതികൾ
ബജറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ
- ആരോഗ്യ സംരക്ഷണം
- ശുചിത്വ പ്രവർത്തനങ്ങൾ
- മാലിന്യ നിർമ്മാർജനം
- ലൈഫ് ഭവന പദ്ധതി
- വനിതാ ശാക്തീകരണം
- വയോജന ക്ഷേമം
- യുവജന വികസനം
- സാമൂഹ്യ നീതി