കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നെല്ലിക്കുഴി പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍/ശിഖിരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റേണ്ടതാണ്
കാഴ്ചപ്പാടും ദൌത്യവും

ദൌത്യം

അഴിമതി രഹിത ജനപക്ഷഭരണ സംവിധാനത്തിന്റെയും ജനാഭിമുഖ്യ സമീപനവും, തൊഴിൽ നൈപുണ്യമുള്ള ജീവനക്കാരുടെയും കൂട്ടായ്മയിലൂടെ നവീനവും ജനസൗഹൃദവുമായ വികസന പദ്ധതികൾ നടപ്പിലാക്കുന്ന തോടൊപ്പം ഗുണമേന്മയുള്ള സേവനങ്ങൾ പരമാവധി വേഗത്തിൽ നൽകി ജനങ്ങളുടെ സമ്പൂർണ്ണ തൃപ്തിയും സഹകരണവും ഉറപ്പുവരുത്താൻ കഴിയും വിധം കുറ്റമറ്റ സമ്പൂർണ്ണ ഗുണമേന്മ സംവിധാനം രൂപപ്പെടുത്തി ആയത് തുടർച്ചയായി വിലയിരുത്തലുകൾക്ക് വിധേയമാക്കി മെച്ചപ്പെടുത്തി നിലനിർത്തുക.
കാഴ്ചപാട്
നെല്ലിക്കുഴിയുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനം സാധ്യമാക്കുംവിധം മെച്ചപ്പെട്ട സേവന പ്രദാനപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുവാൻ നെല്ലിക്കുഴി മോഡൽ പ്രവർത്തനങ്ങൾക്ക് നാടിന് സംഭാവന ചെയ്ത ജനസൗഹൃദ പഞ്ചായത്തായി നിലകൊള്ളുക.